പിതാവ് കാർ താക്കോൽ നൽകിയില്ല; പ്രകോപിതനായ മകൻ കാർ കത്തിച്ചു, സംഭവം മലപ്പുറത്ത്

0
3545

പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും തല്ലി തകർത്തു

മലപ്പുറം: കാറിന്റെ താക്കോൽ പിതാവ് നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ഇരുപത്തിയൊന്നു കാരനായ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് എന്നയാളാണ് കാർ കത്തിച്ചത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലൈസൻസ് ഇല്ലാത്ത ഡാനിഷ് കാർ ഒടിക്കാൻ ചോദിച്ചിട്ട് പിതാവ് താക്കോൽ നൽകയില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വീട്ടുപകരണങ്ങൾ തല്ലി തകർത്ത ശേഷം സമീപത്തിരുന്ന ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിന് മീതെ ഒഴിച്ച് കത്തിക്കുകയായിരുന്നു.

വീടിന് മുന്നിൽ നിറുത്തിയിട്ടിരുന്ന കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പിതാവ് നൽകിയ പരാതിയെത്തുടർന്ന് ഡാനിഷിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ്ചെയ്തു.

എല്ലാവരും വീട്ടിലുള്ള സമയത്തായിരുന്നു സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരുന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്. കാര്‍ പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനലുകളും കത്തിനശിച്ചു. പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. യുവാവിന്റെ മാനസിക നില ഉള്‍പ്പടെ പരിശോധിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക