സഊദി ലുലുവിൽ മഹാ ഓഫർ, ചരിത്രത്തിലാദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ്, നാല് ദിവസത്തെ ബ്രഹ്മാണ്ഡ ഓഫർ

0
4179

റിയാദ്: ഉപഭോക്താക്കൾ കാത്തിരുന്ന ഒരു മഹാ ഓഫറുമായി ലുലു ഹൈപർമാർക്കറ്റ്. സഊദിയിലെ ലുലുവിന്റെ ചരിത്രത്തിൽ ആദ്യമായി എല്ലാ വിഭാഗങ്ങളിലും 50 ശതമാനം വിലക്കുറവ് പ്രഖ്യാപിച്ചു. ഫാഷൻ, ഇലക്ട്രോണിക്സ്, ഗ്രോസറി സാധനങ്ങൾ, വിവിധ ഭക്ഷ്യവസ്തുക്കൾ, മത്സ്യമാംസാദികൾ, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആഗസ്റ്റ് 28 മുതൽ 31 വരെ നാലു ദിവസം നീണ്ടുനിൽക്കുന്ന ബ്രഹ്മാണ്ഡ ഓഫറാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിലെ എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമാണ്.
50 ശതമാനം വിലക്കിഴിവിെൻറ വിസ്മയകരമായ ആനുകൂല്യമാണ് ഒരുക്കുന്നത്. ദൈനംദിന ആവശ്യത്തിനുള്ള എല്ലാവിധ ഉപഭോക്തൃ സാധനങ്ങൾക്കൊപ്പം സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ വിദ്യാർഥികൾക്കാവശ്യമായ ബാഗ്, ബുക്ക്, പേന, വാട്ടർ ബോട്ടിൽ തുടങ്ങി മുഴുവൻ സ്റ്റേഷനറി സാധനങ്ങൾക്കും വില പകുതി മാത്രം.

ലുലു സഊദിയിൽ പുതിയ ചരിത്രമെഴുതുന്ന ഈ മഹാ ഓഫറിന്റെ ലോഞ്ചിങ് പ്രശസ്ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയും ചേർന്ന് നിർവഹിച്ചു. റിയാദിലെ മലസ് ലുലു ഹൈപർമാർക്കറ്റിെൻറ റൂഫ് അരീനയിൽ വേദിയൊരുങ്ങിയ ടൊവീനോയുടെ ഏറ്റവും പുതിയ ചലച്ചിത്രം ‘എ.ആർ.എമ്മി’െൻറ പ്രീ റിലീസ് വേൾഡ് വൈഡ് പ്രമോഷൻ പരിപാടിക്കിടെ നടന്ന ലോഞ്ചിങ് ചടങ്ങിൽ ലുലു ഉദ്യോഗസ്ഥർ പങ്കെടുത്തു. മഹാ ഓഫറിെൻറ പ്രഖ്യാപനത്തെ ആയിരത്തിലേറെ പ്രവാസികൾ തിങ്ങിനിറഞ്ഞ സദസ് കരഘോഷത്തോടെ ഹൃദയത്തിലേറ്റുവാങ്ങി.

ഫോട്ടോ: സൗദി ലുലുവിൽ മഹാ ഓഫർ ലോഞ്ചിങ് പ്രശസ്ത ചലച്ചിത്ര താരം ടൊവീനോ തോമസും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയും ചേർന്ന് നിർവഹിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക