Saturday, 21 September - 2024

ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം പാക്ക് അധീന കശ്മീരിൽ; തിരികെ നൽകണമെന്ന് പാക്കിസ്ഥാന് സന്ദേശം

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്നു പാക്ക് അധീന കശ്മീരിലേക്കു നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ടാണു യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇതു തിരികെ നൽകണമെന്നു പാക്കിസ്ഥാൻ സൈനികർക്കു സന്ദേശം നൽകിയതായി അധികൃതർ പറഞ്ഞു. 

രാവിലെ 9.25നാണു സംഭവം. ഇന്ത്യയുടെ ഭിംബർ ഗലി പ്രദേശത്തിന് എതിരായിട്ടുള്ള നികിയൽ പ്രദേശത്തേക്കാണു യുഎവി നീങ്ങിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം കർശന നിരീക്ഷണം തുടരുകയാണ്.

ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അതിർത്തികളിലെ സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: