അബുദാബി: യു.എ.ഇയിൽ പ്രവർത്തിക്കുന്ന എക്സ്ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്സ്ചേഞ്ചിന്റെ ലൈസൻസ് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) റദ്ദാക്കുകയും രജിസ്റ്ററിൽനിന്ന് പേര് ഒഴിവാക്കുകയും ചെയ്തു.
സെൻട്രൽ ബാങ്കിനെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഓർഗനൈസേഷനും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2018 ലെ ഡിക്രറ്റൽ ഫെഡറൽ നിയമ നമ്പർ (14) ആർട്ടിക്കിൾ 137 (1) പ്രകാരമാണ് തീരുമാനമെന്ന് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി CBUAE സ്വീകരിച്ച യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ എക്സ്ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് ലക്ഷ്യമെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.