നടൻ നിർമൽ വി. ബെന്നി അന്തരിച്ചു

0
2306

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടൻ നിർമൽ വി. ബെന്നി അന്തരിച്ചു. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്‍റെ വിയോഗ വാർത്ത ഫെയ്സ് ബുക്കില്‍ പങ്കുവച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം 

2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന ചിത്രത്തിലൂടെയാണ്  നിര്‍മല്‍ ചലച്ചിത്രരംഗത്തെത്തുന്നത്.. ആമേനിലെ കൊച്ചച്ചനാണ് ബെന്നിയെ ശ്രദ്ധേയനാക്കിയത്. സഞ്ജയ് പടിയൂരിന്‍റെ ദൂരം എന്ന സിനിമയിലും നിര്‍മലിന്‍റേത് മികച്ച വേഷമായിരുന്നു. കൊമേഡിയനായാണ് നിർമൽ ബെന്നി കലാജീവതം ആരംഭിക്കുന്നത്.
യുട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പെര്‍ഫോമന്‍സുകളിലൂടെയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.