Tuesday, 10 September - 2024

ശുചിമുറിയില്‍ ഇരിക്കുമ്പോള്‍ പാമ്പ് കടിച്ചു; തല്ലിക്കൊന്ന് യുവാവ്

തായ്‌ലന്‍ഡില്‍ ശുചിമുറി ഉപയോഗിക്കവേ യുവാവിന് പാമ്പുകടിയേറ്റു. കടിച്ച പാമ്പിനെ യുവാവ് തന്നെ ശുചിമുറി വൃത്തിയാക്കാനുള്ള ബ്രഷ് ഉപയോഗിച്ച് അടിച്ചുകൊല്ലുകയും ചെയ്തു. താനത് താങ്‌ടെവനോണ്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റത്.

സംഭവത്തെ കുറിച്ച് യുവാവ് പറയുന്നതിങ്ങനെ. 
‘ശുചിമുറിയില്‍ ഇരിക്കുന്നതിനിടെ വൃഷണങ്ങളിൽ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. എന്തോ കടിക്കുന്നതായി തോന്നി. എന്താണെന്നറിയാന്‍ ടോയ്‌ലറ്റിൽ നോക്കിയപ്പോഴാണ് തന്‍റെ സ്വകാര്യഭാഗത്തിന് സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയത്’. പാമ്പ് തന്‍റെ വൃഷണസഞ്ചിയിൽ വിടാതെ കടിച്ചിരിക്കുകയായിരുന്നു എന്നാണ് യുവാവ് പറഞ്ഞത്.

പിന്നാലെ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്രഷ് എടുത്ത് പാമ്പിനെ അടിച്ചുകൊല്ലുകയായിരുന്നു. എല്ലായിടത്തും രക്തമായിരുന്നു. പക്ഷേ  ശുചിമുറില്‍ പാമ്പ് എത്തിയതാണ് തന്നെ ഞെട്ടിച്ചതെന്ന് യുവാവ് പറഞ്ഞു, കൊല്ലാനുള്ള ശ്രമത്തിനിടെ പാമ്പ് യുവാവിന്‍റെ കൈവിരലുകളിലും കടിച്ചു. 

തായ്‌ലൻഡിലെ സമുത് പ്രകാൻ പ്രവിശ്യയിലെ താമസക്കാരനാണ് താങ്‌ടെവാനോൺ. സംഭവം ഫെയ്സ്ബുക്കിലും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അയല്‍വാസികളാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പെരുമ്പാമ്പിന് വിഷമില്ലാത്തതിനാല്‍ പേടിക്കാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

Most Popular

error: