കോട്ടയം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് എതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി സ്വപ്ന സുരേഷ്. ഉറച്ചുനിൽക്കാതെ താൻ വെറുതെ ആരോപണങ്ങൾ ഉന്നയിക്കാറില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
കോൺഗ്രസ് നേതാവ് കടകംപള്ളിക്ക് എതിരായി നൽകിയ പരാതിയിൽ ഇപ്പോൾ പ്രതികരിക്കാനില്ല. എന്താണ് നടക്കുന്നതെന്ന് നിരീക്ഷിക്കുകയാണ്. അതിനു ശേഷമേ പ്രതികരണം ഉണ്ടാവുകയുള്ളൂവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ സ്വപ്ന തയാറായില്ല.
മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് പോത്തൻകോട് സ്വദേശിയായ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായ മുനീർ ഡിജിപിക്ക് പരാതി നൽകിയത്. കടകംപള്ളി സുരേന്ദ്രൻ മോശമായി സംസാരിക്കുകയും സമീപിക്കുകയും ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.





