Tuesday, 10 September - 2024

മർഹൂം എംസി സുബൈർ ഹുദവി സ്മാരക എസ്‌ഐസി വിഖായ അവാർഡ് പ്രഖ്യാപിച്ചു

റിയാദ്: സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ഏർപ്പെടുത്തിയ മർഹൂം എംസി സുബൈർ ഹുദവി സ്മാരക എസ്‌ഐസി വിഖായ അവാർഡ് പ്രഖ്യാപിച്ചു. വിശുദ്ധ ഹജ്ജ് വേളയിൽ  മിനയിലെ മികച്ച സേവന പ്രവർത്തനങ്ങൾക്ക് നാസർ സൈദാലി കൊളമ്പൻ മക്ക, മുഹമ്മദ്‌ മുസ്തഫ മണിപ്പറമ്പത്ത് ജിദ്ദ എന്നിവരാണ് ഇത്തവണത്തെ അവാർഡിന് അർഹരായത്.

പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മർഹൂം സുബൈർ ഹുദവിയുടെ പേരിൽ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) നാഷണൽ കമ്മിറ്റിയാണ് അവാർഡ് ഏർപ്പെടുത്തിയത്. 25,000 രൂപയും മൊമെന്റോയുമടങ്ങുന്ന അവാർഡ് ഇരുവരും തുല്യമായി പങ്കിടും.

എസ്‌ഐസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, വിഖായ നാഷണൽ സമിതി ചെയർമാൻ സയ്യിദ് മാനു തങ്ങൾ, കൺവീനർ ശജീർ കൊടുങ്ങല്ലൂർ, കോ ഓർഡിനേറ്റർ ദിൽഷാദ് തലാപ്പിൽ എന്നിവരങ്ങുന്ന ജൂറിയാണ് അവാർഡ് നിർണ്ണയം നടത്തിയത്.

ഈ മാസം 23 നു ജിദ്ദയിൽ നടക്കുന്ന നാഷണൽ ലീഡേഴ്‌സ് കോൺക്ലേവിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അവാർഡ് ദാനം നിർവ്വഹിക്കും.

Most Popular

error: