Saturday, 21 September - 2024

രണ്ടേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതി,   പ്രതിവര്‍ഷം രണ്ടു ലക്ഷം കണ്ടെയ്‌നറുകള്‍: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌ സോണ്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടിൽ പ്രവര്‍ത്തനം തുടങ്ങി; 2500-ലേറെ തൊഴിലവസരങ്ങൾ

ജിദ്ദ: മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ പ്രവർത്തനം ആരംഭിച്ചു. 130 കോടി റിയാല്‍ ചെലവഴിച്ച് മെഴ്‌സ്‌ക് കമ്പനിയാണ് ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്ത് മെര്‍സ്‌ക് കമ്പനി സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ആണിത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

രണ്ടേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പുതിയ സോണ്‍ വിതരണ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരുകൂട്ടം ലോജിസ്റ്റിക്കല്‍ സൊല്യൂഷനുകള്‍ നല്‍കുന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രത്യക്ഷമായും പരോക്ഷമായും 2,500 ലേറെ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. ജിദ്ദ തുറമുഖത്തെ മെഴ്‌സ്‌ക് ലോജിസ്റ്റിക്‌സ് സോണ്‍ തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സഊദി പോര്‍ട്ട്‌സ് അതോറ്റി സി.ഇ.ഒ ഉമര്‍ ഹരീരി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ തുറമുഖത്തിന്റെ ആകര്‍ഷണീയത പുതിയ പദ്ധതി സ്ഥിരീകരിക്കുന്നു. പുതിയ ലോജിസ്റ്റിക്‌സ് സോണ്‍ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയിലും മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കും.

ഇത് കൂടാതെ, സഊദി പോര്‍ട്ട്‌സ് അതോറിറ്റിക്കു കീഴിലെ ജിദ്ദ, ദമാം തുറമുഖങ്ങളില്‍ ആകെ 60 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ 1,000 കോടി റിയാല്‍ നിക്ഷേപങ്ങളോടെ 18 ലോജിസ്റ്റിക്‌സ് സോണുകള്‍ സ്ഥാപിക്കാന്‍ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ജിദ്ദ തുറമുഖത്ത് പത്തും ദമാം തുറമുഖത്ത് എട്ടും ലോജിസ്റ്റിക്‌സ് സോണുകളാണ് വന്‍കിട ആഗോള കമ്പനികളുമായി സഹകരിച്ച് സ്ഥാപിക്കുന്നതെന്നും ഉമര്‍ ഹരീരി പറഞ്ഞു.

മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സഊദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, സഊദി പോര്‍ട്ട്‌സ് അതോറ്റി സി.ഇ.ഒ ഉമര്‍ ഹരീരി എന്നിവർ സംബന്ധിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: