ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന് കീഴില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴിലുള്ള മെയില്‍ മോട്ടോര്‍ സര്‍വീസ് ചെന്നൈ, ഇപ്പോള്‍ സ്‌കില്‍ഡ് ആര്‍ട്ടിസന്‍സ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മുഖേന ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
മെയില്‍ മോട്ടോര്‍ സര്‍വീസ് ചെന്നൈ, യില്‍ സ്‌കില്‍ഡ് ആര്‍ട്ടിസന്‍സ് റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകള്‍.
1. M.V.Mechanic (Skilled) – 04 ഒഴിവ്
2. M.V.Eletcrician (Skilled) – 01 ഒഴിവ്
3. Tyreman (Skilled) – 01 ഒഴിവ്
4. Blacksmith (Skilled) – 03 ഒഴിവ്
5. Carpenter (Skilled) – 01 ഒഴിവ്
പ്രായപരിധി
18 മുതല്‍ 30 വയസ് വരെ.
യോഗ്യത
ബന്ധപ്പെട്ട മേഖലയില്‍ ഗവണ്‍മെന്റ് അംഗീകൃത ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ്.
അല്ലെങ്കില്‍ 8ാം ക്ലാസ് വിജയം.
(ശ്രദ്ദിക്കുക എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് മുകളില്‍ പറഞ്ഞ ഫീല്‍ഡുകളില്‍ ഒരു വര്‍ഷത്തെ പ്രത്തി പരിചയം ആവശ്യമാണ്. മാത്രമല്ല മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് പോസ്റ്റില്‍ അപേക്ഷിക്കുന്നവര്‍ക്ക് സാധുവായ ഹെവി ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്).
കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. പൂരിപ്പിച്ച അപേക്ഷ ഫോം തപാല്‍ മുഖേന ആഗസ്റ്റ് 30നുള്ളില്‍,
The senior manager,
Mail Motor service,no.37
Greams road,
chennai 600006 എന്ന വിലാസത്തില്‍ അയക്കണം.