Tuesday, 10 September - 2024

മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്ന യുവാവ് മുത്തച്ഛനെ വെട്ടിക്കൊന്നു

തൃശൂരിൽ മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്ന യുവാവ് എഴുപത്തിയാറുകാരനായ മുത്തച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം സ്വദേശി അയ്യപ്പനാണ് മരിച്ചത്. കൊച്ചുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തൃശൂർ ദേശമംഗലത്ത് മാനസികരോഗ്യത്തിന് ചികിത്സയിലായിരുന്ന കൊച്ചുമകന്‍റെ ആക്രമണത്തിൽ വയോധികൻ അയ്യപ്പൻ വെട്ടേറ്റു മരിച്ചു. 76 വയസായിരുന്നു. കൊച്ചുമകൻ രാഹുലാണ് കൊലചെയ്തത്.  മരുന്ന് കൊടുക്കുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതനായ രാഹുൽ അയ്യപ്പനെ വെട്ടിക്കൊല്ലുകയായിരുന്നു.  വീട്ടിലുണ്ടായിരുന്ന അമ്മയും മുത്തശ്ശിയും ഓടി രക്ഷപ്പെട്ടു. 

ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി പ്രതി രാഹുലിനെ കസ്റ്റഡിയിലെടുത്തു. രാഹുലിന് 28 വയസാണ്. പ്രതി രണ്ടുവർഷമായി മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ടായിരുന്നു. ഇന്നലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വന്നപ്പോഴാണ് ആക്രമണം ഉണ്ടായത്.

Most Popular

error: