Saturday, 21 September - 2024

‘ഹിറ ഗുഹ’യിലെത്താൻ കേബിൾ കാർ സംവിധാനം

ജിദ്ദ: ‘പ്രകാശത്തിന്റെ പർവതം’ എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ മക്കയിലെ ജബൽ അൽ നൂറിലെ ‘ഹിറ ഗുഹ’യിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നു. അതിന്റെഭാഗമായി സന്ദർശകർക്ക് കേബിൾ കാർ സംവിധാനം ഒരുക്കുകയാണ് സഊദി സർക്കാർ. ജബൽ അൽ നൂർ മലയുടെ മുകളിൽ ഒരുഭാഗത്തായാണ് ഹിറ ഗുഹ. ഗുഹയിൽ പരമാവധി അഞ്ചുപേർക്ക് ഒരേസമയം ഇരിക്കാൻ സാധിക്കും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അടുത്ത വർഷത്തോടെ ഹിറ ഗുഹയിലെത്താൻ കേബിൾ കാർ സൗകര്യം ഉപയോഗിക്കാമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീർഥാടനകാലത്ത് ചരിത്രപരവും മതപരവുമായ ഹിറ ഗുഹയിൽ എളുപ്പത്തിൽ എത്തിച്ചേരുക എന്ന ലക്ഷ്യത്തിലാണ് കേബിൾ കാർ സൗകര്യമേർപ്പെടുത്തുന്നത്. മക്കയിലെത്തുന്നവർ നിർബന്ധമില്ലെങ്കിലും ഹിറ ഗുഹയും സന്ദർശിക്കാറുണ്ട്.

മക്കയിലെ ഹറമിൽനിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയായി 634 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്നതാണ് ജബൽ അൽ നൂർ മല. മലയിലെ ഹിറ ഗുഹയിൽ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യമായി ദൈവത്തിൽനിന്ന് വെളിപാട് ലഭിച്ചതും വിശുദ്ധ ഖുർ ആൻ സൂക്തം ലഭിച്ചതുമെന്നാണ് വിശ്വാസം. 55 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പർവതം 380 മീറ്റർ മുതൽ 500 മീറ്റർ വരെ കുത്തനെയുള്ള ചെരിവാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: