വയനാട് ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഉരുള്‍ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോയിട്ടേഴ്‌സാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. ഭീകരദൃശ്യങ്ങല്‍ പലതും നമ്മള്‍ കണ്ട് കഴിഞ്ഞു. അതില്‍ ഉള്ളുലഞ്ഞ് നില്‍ക്കുകയാണ് മലയാളി. എന്നാല്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങള്‍ കണ്ട് ഞെട്ടുകയാണ് കേരളം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഉത്ഭവ കേന്ദ്രം മുതല്‍ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും ചൂരല്‍ മലയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഉരുളിന്റെ ഉത്ഭവ സ്ഥലം മുതല്‍ ജനവാസമില്ലാത്ത മേഖലകളും, തുടര്‍ന്ന് തിങ്ങിനിറഞ്ഞ് വീടുകളുള്ള പുഞ്ചിരിമട്ടവും മുണ്ടക്കൈയും തുടച്ചെടുത്ത് പോയ ഉരുള്‍പൊട്ടലിന്റെ ഭീകരത വരച്ചിടുന്നതാണ് റോയിട്ടേഴ്‌സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം.
ദുരന്തത്തിന് പിന്നാലെ അവിടെ ബാക്കി അവശേഷിക്കുന്ന മനുഷ്യര്‍ നെഞ്ചുപൊട്ടുന്ന ചില കാര്യങ്ങല്‍ പറഞ്ഞിരുന്നു. അവിടെ കട നടത്തിയിരുന്ന ഷമീര്‍ പറഞ്ഞത്. ഇനി എന്തിനാണ് ഞാന്‍ കട തുറക്കുന്നത്. എന്നും വന്നിരുന്ന കുറേ മനുഷ്യര്‍ ഇനി ഈ കടയിലേക്ക് വരില്ല. ആ മുഖങ്ങല്‍ കാണാതെ എങ്ങനെയാ ഞാന്‍ ഇവിടെ കഴിയുന്നത്. അങ്ങനെ വിങ്ങിപ്പൊട്ടി നില്‍ക്കുകയാണ് മനുഷ്യര്‍.
അതേസമയം, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ എണ്ണം ഇപ്പോള്‍ കൃത്യമായി പറയാനാവാത്ത് അവസ്ഥയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. മരിച്ചവരുടെ കണക്കുകള്‍ ഡിഎന്‍എ പരിശോധനാഫലങ്ങള്‍ എത്തിയ ശേഷമാകും പ്രഖ്യാപിക്കാനാവുക. 211 മൃതശരീര ഭാഗങ്ങളും 231 മൃതശരീരങ്ങളും ഉള്‍പ്പെടെ 442 മൃതദേഹങ്ങളാണ് ഉരുള്‍പൊട്ടലിന് പിന്നാലെ കണ്ടെത്താനായത്. ഇതില്‍ 20 മൃതദേഹങ്ങളും 2 മൃതദേഹഭാഗങ്ങളും ഉള്‍പ്പെടെ 22 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ വിട്ടുനല്‍കിയിരുന്നു.
220 മൃതദേഹങ്ങളാണ് ഡിഎന്‍എ ടെസ്റ്റിന് വേണ്ടി നല്‍കിയത്. ഇതില്‍ 52 മൃതദേഹഭാഗങ്ങളില്‍ അസ്ഥിയിലടക്കം ഡിഎന്‍എ പരിശോധന നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇവ തിരിച്ചറിയണമെങ്കില്‍ ഏതെങ്കിലും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമോയെന്ന് നോക്കേണ്ടി വരും. ശേഷിച്ച 194 മൃതദേഹഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിച്ച 155 സാംപിളില്‍ നിന്നായി 54 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം ചേര്‍ത്താല്‍ 270 പേരാണ് ദുരന്തത്തില്‍ മരിച്ചതായി കണക്കുകളുള്ളതെന്നും മന്ത്രി വിശദമാക്കുന്നു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക