സഊദിയിലെ ജിസാനിൽ ഇടിമിന്നലേറ്റ് ഒരു വിദേശി മരിച്ചതായി സഊദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജിസാന്‍ പ്രവിശ്യയില്‍ പെട്ട ദമദില്‍ ആണ് സംഭവം. മൊബൈൽ ഫോണിൽ മിന്നലിന്റെ വീഡിയോയെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യെമൻ കർഷകനാണ് ഇടിമിന്നലേറ്റ് മരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കർഷകൻ തൻ്റെ കൈയിൽ മൊബൈൽ ഫോൺ പിടിച്ച് ഇടിമിന്നൽ ചിത്രീകരിക്കുകയും തൽക്ഷണം മിന്നലേറ്റ് മരിക്കുകയുമായിരുന്നു. മിന്നല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യെമനിക്ക് ശക്തമായ മിന്നലേറ്റത്. തല്‍ക്ഷണം മരണം സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഫാമിലെ സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇടിമിന്നലും കനത്ത മഴയും ഉള്ള സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം ജിസാനിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
യമനി കർഷകൻ ഇടി മിന്നൽ ചിത്രീകരിക്കുമ്പോൾ മിന്നലുണ്ടാകുന്ന വീഡിയോ കാണാം👇.