സിറിയ ജോർദാൻ അതിർത്തിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തി

0
510

ജോർദാൻ: സിറിയ ജോർദാൻ അതിർത്തിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചതെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്) അറിയിച്ചു. ഭൂചലനം 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലായിരുന്നുവെന്ന് ജിഎഫ്ഇസെഡ് അറിയിച്ചു. ഭൂകമ്പത്തിന് 5.2 തീവ്രതയാണെന്നായിരുന്നു ആദ്യ അറിയിപ്പ്. ഇത് പിന്നീട് 4.8 ആക്കി ചുരുക്കി.

പടിഞ്ഞാറൻ സിറിയയിലെ സലാമിയ നഗരത്തിലെ താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടതായി സിറിയയുടെ ദേശീയ ഭൂകമ്പ കേന്ദ്രം അറിയിച്ചു.