Tuesday, 10 September - 2024

ലൈസൻസിൽ നിന്ന് ബ്ലാക്ക് പോയിൻ്റ് നീക്കം ചെയ്യാൻ അവസരം

ദുബായ്: പുതിയ അധ്യയന വർഷത്തിൻ്റെ ആദ്യ ദിവസം എല്ലാ ട്രാഫിക് നിയമങ്ങളും പാലിച്ച് യുഎഇയിൽ വാഹനമോടിക്കുന്നവർക്ക് ലൈസൻസിൽ നിന്ന് നാല് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കാനാകും. വേനൽക്കാല അവധിക്ക് ശേഷം ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്കൂളിലേക്ക് മടങ്ങുന്നതിനാൽ ഓഗസ്റ്റ് 26 ന് ഒരു പ്രതിജ്ഞയിൽ ഓൺലൈനായി ഒപ്പിടണം.

കൂടാതെ ട്രാഫിക് നിയമലംഘനങ്ങളും അപകടങ്ങളും ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഇതിനായി ചെയ്യേണ്ടത്. യുഎഇ ഡ്രൈവിംഗ് ലൈസൻസ് ബ്ലാക്ക് പോയിൻ്റ് കുറയ്ക്കുന്നതിന് പാലിക്കേണ്ട ആറ് നിയമങ്ങൾ.

അപകടരഹിത ദിനാചരണത്തിൻ്റെ ഭാഗമായി വാഹനമോടിക്കുന്നവർക്ക് ബ്ലാക്ക് പോയിൻ്റുകൾ കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണ്?

ആദ്യം ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ഒരു പ്രതിജ്ഞ ഒപ്പിടണം. ഇതിനായി സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യാനും അതിൽ സൈൻ ചെയ്യാനും യുഎഇ പാസ് ആവശ്യമാണ്.

ഇതിന് യോഗ്യത നേടുന്നതിന് ആഗസ്ത് 26-ന് ട്രാഫിക് നിയമലംഘനങ്ങളോ അപകടങ്ങളോ ഒഴിവാക്കണം.

പ്രതിജ്ഞയിൽ ആറ് പ്രധാന ട്രാഫിക് നിയമങ്ങൾ വിശദീകരിക്കുന്നു

തനിക്ക് മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കും.

ക്രോസിംഗുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകും.

താൻ എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കും.

വേഗത പരിധികൾ പാലിക്കും.

ഡ്രൈവിംഗ് സമയത്ത് കൈയിൽ മൊബൈൽ ഫോൺ ഉപയോഗിക്കില്ല.

എമർജൻസി വാഹനങ്ങൾ, പൊലീസ്, പൊതു സേവന വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവയ്ക്ക് താൻ വഴി നൽകും.

എല്ലാ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെങ്കിൽ ഡ്രൈവിംഗ് ലൈസൻസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നാല് ബ്ലാക്ക് പോയിൻ്റുകൾ സെപ്റ്റംബർ 14-ന് റദ്ദാക്കപ്പെടും. പ്രതിജ്ഞയിൽ ഒരാൾ ഒപ്പിട്ട ശേഷം പങ്കാളിത്ത സർട്ടിഫിക്കറ്റ് വാഹനമോടിക്കുന്നയാളുടെ ഇമെയിലിലേക്ക് ലഭിക്കും.

ബ്ലാക്ക് പോയിൻ്റുകൾ

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾക്ക് വാഹനമോടിക്കുന്നവർക്കെതിരെ ചുമത്തുന്ന പിഴയാണ് ബ്ലാക്ക് പോയിൻ്റുകൾ. ലംഘനത്തിൻ്റെ തീവ്രത കണക്കാക്കിലെടുത്താണ് പോയിൻ്റുകളുടെ എണ്ണം രേഖപ്പെടുത്തുക. ഉദാഹരണത്തിന് അശ്രദ്ധമായി വാഹനമോടിക്കുന്നത് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ശിക്ഷ ലഭിച്ചേക്കാവുന്ന നിയമനലംഘനമാണ്.

ഡ്രൈവിങ്ങിനിടെ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. ഒരു വർഷത്തിനുള്ളിൽ ഇത്തരം 24 പെനാൽറ്റികൾ ഈടാക്കുന്നത് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനിൽ എത്താൻ കാരണമാകും.

Most Popular

error: