ദുബൈ: അവധിക്ക് നാട്ടിലേക്ക് തിരിച്ച മലയാളി യാത്രമദ്ധ്യേ മരണപ്പെട്ടു. കുവൈത്തിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിലാണ് പത്തനിംതിട്ട റാന്നി സ്വദേശി കല്ലൂർ വീട്ടിൽ മാത്യൂ ചാക്കോയുടെ മകൻ തോമസ് ചാക്കോ (56) ദുബൈയിൽ മരിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കുവൈത്ത്എയർവയ്സിൽ കഴിഞ്ഞ ദിവസം 7.15 ന് പുറപ്പെട്ട വിമാനം പുലർച്ചെ 3മണിയോടെ കൊച്ചിയിൽ ലാൻ്റ് ചെയ്യേണ്ടതായിരുന്നു. യാത്രക്കിടയിൽ തോമസ് ചാക്കോക്ക് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി വിമാനം ദുബൈയിൽ ലാൻ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ചികിൽസ ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുവൈത്തിലെ അൽ-ഇസ്സ മെഡിക്കൽ സെൻററിൽ ജോലി ചെയ്യുന്ന തോമസ് ചാക്കോ സെപ്തബർ 14 ന് ഇതേ വിമാനത്തിൽ തിരിച്ച്പോകാനുള്ള റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. ഏലിയാമ്മ ചാക്കോയാണ് മാതാവ്.ഭാര്യ ശോശാമ്മ തോമസ്. ദുബായ് മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിൽ കൊണ്ടുപോകും.