റിയാദ്: തുടർച്ചയായി പെയ്ത മഴയിൽ കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സഊദിയിലെ ജിസാനിൽ മരിച്ചത് ഏഴുപേർ. രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴക്കാണ് ജിസാന്‍ സാക്ഷ്യം വഹിച്ചത്. ഓഗസ്റ്റ് രണ്ടിന് അഹദ് അല്‍മസാരിഹക്ക് വടക്കുകിഴക്ക് വാദി മസല്ലയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് സഊദി പൗരനും ഭാര്യയും മരണപ്പെട്ടു. അതേ ദിവസം തന്നെ അഹദ് അല്‍മസാരിഹയെയും സ്വബ്‌യയെയും ബന്ധിപ്പിക്കുന്ന റോഡിലെ പാലം ശക്തമായ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് കാര്‍ യാത്രക്കാരായ സഊദി ദമ്പതികള്‍ മരിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അല്‍മൗസിമിലെ വാദി ബിന്‍ അബ്ദുല്ലയില്‍ ഒഴുക്കില്‍ പെട്ട് മൂന്നു കുട്ടികള്‍ മരിച്ചു. 13 വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളും 35 വയസ്സുകാരനുമാണ് മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവും ശക്തമായ ഒഴുക്കില്‍ പെട്ട് മരിക്കുകയായിരുന്നു. മൂവരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫന്‍സ് പുറത്തെടുത്ത് അല്‍മൗസിം ആശുപത്രിയിലേക്ക് നീക്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങള്‍ പിന്നീട് അല്‍മൗസിമിലെ അല്‍അബ്ദലിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
കനത്ത മഴയെ തുടർന്ന് വെള്ളപ്പാച്ചിലിൽ കാർ ഒഴുക്കിൽപ്പെട്ടു. ജിസാനിലെ മെയിന്‍ റോഡിൽ ഇന്നലെയാണ് സംഭവം. ശക്തമായ മലവെള്ളപ്പാച്ചിലിനിടെ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍ പെട്ടത്.
റോഡിന്‍റെ ഇരുവശങ്ങളിലുമായി ഏതാനും സഊദി പൗരന്മാര്‍ അപകടത്തിന് സാക്ഷികളായെങ്കിലും ഡ്രൈവറെ സഹായിക്കാന്‍ ആര്‍ക്കും സാധിച്ചില്ല.
കാര്‍ ഒഴുക്കില്‍ പെടുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സഊദിയില്‍ മലവെള്ളപ്പാച്ചിലിനിടെ താഴ്‌വരകളും റോഡുകളും മുറിച്ചുകടക്കുന്നത് 10,000 റിയാല്‍ പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണ്.
ജിസാനിൽ മിന്നലേറ്റ് കാർ കത്തി നശിച്ചു. ജിസാന്‍ എക്‌സ്പ്രസ്‌വേയിലാണ് മിന്നലേറ്റ് കാര്‍ കത്തിനശിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജിസാനില്‍ മറ്റൊരിടത്ത് മിന്നലേറ്റ് വീടിന്റെ ടെറസ്സില്‍ ഗോവണിയുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഇടിമിന്നൽ ഉൾപ്പെടെയുള്ള വീഡിയോ താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക