രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്
ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ യു.എസ്. റദ്ദാക്കി. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ചാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. അമേരിക്കയടക്കം വിവിധ പാശ്ചാത്യരാജ്യങ്ങള്‍ ഹസീനയെ പുറത്താക്കുന്നതില്‍ പങ്കുവഹിച്ചെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിസ പിന്‍വലിച്ചെന്ന റിപ്പോര്‍ട്ട്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവില്‍ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യന്‍ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാല്‍, അവര്‍ക്ക് അഭയം നല്‍കാന്‍ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നത് വരെ ഹസീന ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ തുടരും. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവര്‍ ഹസീനയ്ക്കുമുമ്പേ ഇന്ത്യ വിട്ടേക്കും.
ആദ്യമെത്തുന്ന സുരക്ഷിത രാജ്യത്ത് അഭയംതേടുകയാണ് വേണ്ടതെന്ന് യു.കെ
ന്യൂഡൽഹി: രാജിവെച്ച് രാജ്യംവിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് യു.കെയില്‍ രാഷ്ട്രീയ അഭയം ലഭിച്ചേക്കില്ല. സംരക്ഷണം ആവശ്യമുള്ള ആളുകള്‍ക്ക് അത് ലഭ്യമാക്കുന്നതില്‍ ബ്രിട്ടന് അഭിമാനകരമായ ചരിത്രമുണ്ട്. എന്നിരുന്നാലും അഭയത്തിനോ താത്കാലിക ആശ്രയത്തിനോ വേണ്ടി ബ്രിട്ടനിലേക്ക് വരാന്‍ ഒരാള്‍ക്ക് അനുമതി നല്‍കാനുള്ള വ്യവസ്ഥയില്ല. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമുള്ളവര്‍ അവര്‍ ആദ്യം എത്തിച്ചേരുന്ന സുരക്ഷിതമായ രാജ്യത്ത് അഭയം തേടുകയാണ് വേണ്ടത്. അതാണ് സുരക്ഷിതത്വത്തിലേക്കുള്ള അതിവേഗ മാര്‍ഗം, യു.കെ. ആഭ്യന്തര വകുപ്പ് വക്താവ് എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന രാജ്യംവിട്ടത്. സേനാ ഹെലികോപ്റ്ററിൽ ഡൽഹിയിലെ ഹിൻഡൺ വ്യോമതാവളത്തിലിറങ്ങിയ ഇരുവരും ലണ്ടനിലേക്കു പോകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർ റഹ്‌മാന്റെ മകളാണ് 76-കാരിയായ ഹസീന. 2009 മുതൽ അധികാരത്തിലിരിക്കുന്ന അവർ ഇക്കൊല്ലം ജനുവരിയിലാണ് തുടർച്ചയായി നാലാമതും അധികാരത്തിലെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക