Saturday, 21 September - 2024

ഉംറ തീർത്ഥാടനം: നിരോധിച്ചിട്ടുള്ള സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് സഊദി അറേബ്യ

റിയാദ്: വിദേശങ്ങളിൽ നിന്ന് ഉംറ തീർത്ഥാടനത്തിനായി സഊദി അറേബ്യയിലേക്കെത്തുന്നവർ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലാത്തതായ വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ . ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയമാണ്.

സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകർ താഴെ പറയുന്ന സാധനങ്ങൾ തങ്ങളുടെ കൈവശം സൂക്ഷിക്കുന്നതിന് സഊദി അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

-വ്യാജ കറൻസി
-ഉപദ്രവകാരികളായ ലേസർ പേനകൾ
-സൗദി അറേബ്യയിൽ നിയമപരമല്ലാത്ത മരുന്നുകൾ, മയക്കുമരുന്ന്
-കരിമരുന്ന്
-സ്പീഡ് റഡാർ ഡിറ്റക്ടറുകൾ
-സ്വകാര്യത ഹനിക്കുന്ന സീക്രട്ട് ക്യാമറകൾ.
-ഇലക്ട്രിക്ക് ഷോക്കറുകൾ.
-മറ്റുള്ളവരുടെ സ്വകാര്യത മാനിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ ഉപകരണങ്ങൾ

ഈ നിയമത്തിൽ വീഴ്ച വരുത്തുന്നവർക്ക് സഊദി നിയമങ്ങൾ അനുശാസിക്കുന്ന തരത്തിലുള്ള നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Popular

error: