Saturday, 21 September - 2024

വയനാടിനായി പാക് പൗരൻ്റെ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തൈമൂർ

ദുബൈ: സമാനതകളില്ലാത്ത ദുരന്തത്തിന് കേരളം സാക്ഷിയാകുമ്പോള്‍ ദുരിതബാധിതരായ വയനാട് ജനതക്കായി നാനാതുറകളില്‍ നിന്ന് സഹായം ലഭിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി പ്രമുഖ വ്യക്തികളും സിനിമാ താരങ്ങളും സാധാരണക്കാരുമെല്ലാം വയനാടിനായി സംഭാവനകള്‍ നല്‍കി വരികയാണ്.

മലയാളികള്‍ ഒന്നിച്ച് വയനാടിന്‍റെ അതിജീവനത്തിന് കൈത്താങ്ങാകുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍ സ്വദേശിയും. പാക് സ്വദേശിയും സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരവുമായ തൈമൂർ താരിക് ആണ് തന്‍റെ സംഭാവന നല്‍കിത്.  

മലയാളിയായ ഭാര്യ ശ്രീജയുടെ അക്കൗണ്ട് വഴിയാണ് ഇദ്ദേഹം പണം അയച്ചത്. കൂടുതൽ പേർക്ക് പ്രചോദനം ആകാനാണ് പണം അയച്ചതെന്ന് തൈമുർ പറഞ്ഞു. ഇന്ത്യയെന്നോ പാകിസ്ഥാനെന്നോ വ്യത്യസം ഇല്ലെന്നും എല്ലാവരും സഹോദരങ്ങൾ ആണെന്നും തൈമൂർ പറഞ്ഞു.  

Most Popular

error: