Saturday, 21 September - 2024

അത്തിപ്പഴത്തിൽ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചു

ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളിലായി ഏകദേശം 1,421 ഹെക്‌ടറിൽ അത്തിപ്പഴങ്ങൾ
കൃഷി ചെയ്യുന്നു. അത്തിപ്പഴത്തിൽ സൗദി അറേബ്യ 111% സ്വയം പര്യാപ്തത കൈവരിച്ചതായി പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം സ്ഥിരീകരിച്ചു.

ഹാർവെസ്റ്റ് സീസൺ ക്യാപയ്‌നിൻ്റെ ഭാഗമായി 9,906 ടൺ വാർഷിക ഉൽപ്പാദനവുമായി ജിസാൻ മുന്നിലാണ്. 8,010 ടണ്ണുമായി റിയാദ്, 3,970 ടൺ അസീർ, 1,635 ടൺ മക്ക, 1,033 ടൺ അൽ ജൗഫ് 874, 790 ടൺ അൽ ബാഹ, 737 ടൺ അൽ ഖസിം, 645 ടൺ നജ്റാൻ, 348 ടൺ തബൂക്ക്, 245 ടൺ മദീന, 36 ടൺ വടക്കൻ അതിർത്തികൾ എന്നിങ്ങനെയാണ് മന്ത്രാലയത്തിൻ്റെ കണക്കുകൾ.

ഓരോ വർഷവും ഫെബ്രുവരി മുതൽ നവംബർ വരെയാണ് അത്തിപ്പഴ ഉൽപ്പാദന സീസൺ. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത അളവിൽ ഉത്പാദിപ്പിക്കപ്പെടുന്നതായി മന്ത്രാലയം സൂചിപ്പിച്ചു.

സുസ്ഥിര കാർഷിക ഗ്രാമവികസന പരിപാടിയിലൂടെ അത്തിപ്പഴത്തിൻ്റെ ഉൽപ്പാദനവും വിപണനവും വികസിപ്പിക്കാൻ മന്ത്രാലയം പ്രവർത്തിക്കുന്നുണ്ട്. മദനി, ടർക്കിഷ്, നാടൻ, വസീരി, കടോടാ, വൈറ്റ് കിങ്ങ് തുടങ്ങി വിവിധതരം അത്തിപ്പഴങ്ങളുടെ ഉൽപാദനത്താൽ സൗദി അറേബ്യയുടെ പ്രദേശങ്ങൾ വ്യത്യസ്തമാണ്.

രക്തസമ്മർദ്ദം കുറയ്ക്കുക, മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്തുക, എല്ലുകളെ ശക്തിപ്പെടുത്തുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിങ്ങനെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ അത്തിപ്പഴത്തിന് ഉണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പഴങ്ങൾ അതിൻ്റെ ഉൽപ്പാദന സീസണുകളിൽ കഴിക്കുന്നത് പരമാവധി പോഷകവും ആരോഗ്യപരവുമായ ഗുണങ്ങൾ നൽകുന്നുവെന്നും അഭിപ്രായപ്പെട്ടു.

Most Popular

error: