ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്കോടിയതിനാൽ ജീവൻ രക്ഷപെട്ടു
കോഴിക്കോട്: ഒളവണ്ണയില്‍ വീട് ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. ഒളവണ്ണ വന്ദന ബസ്റ്റോപ്പിന് സമീപം ഇരുനില വീടിന്റെ താഴ്ഭാഗമാണ് ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എളവണ്ണ സ്വദേശി സക്കീര്‍ ഹുസൈന്റെ വീടാണ് താഴ്ന്നു പോയത്.
വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. വീട് നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം നേരത്ത ചതുപ്പ് നിലമായിരുന്നുവെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ വീട്ടിലും വെള്ളം കയറിയിരുന്നു. പൊലിസ് ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി പരിശോധന നടത്തി.