കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെയെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഇരുവരും പ്രാർത്ഥിച്ചു
റിയാദ്: വയനാട് മുണ്ടക്കൈയിൽ ഉരുൾ പൊട്ടലിനെത്തുടർന്നുണ്ടായ ദുരന്തത്തിൽ സഊദി ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജാവും രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച കുറിപ്പിൽ ആണ് ഇരുവരും തങ്ങളുടെ അനുശോചനം അറിയിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“ഇന്ത്യയുടെ തെക്ക് ഭാഗത്ത് കേരള സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും വാർത്തകളും, അതിൻ്റെ ഫലമായി ഉണ്ടായ മരണങ്ങളും, പരിക്കുകളും, ആളുകളെ കാണാതായതുമെല്ലാം അറിഞ്ഞു. ഈ ദുരന്തത്തിൻ്റെ വേദനയിൽ ഞങ്ങളും ഭാഗമാകുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ സഹതാപവും ഞങ്ങൾ അറിയിക്കുന്നു, കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരികയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുകയും ചെയ്യട്ടെ” – രാജാവ് അനുശോചന സന്ദേശത്തിൽ കുറിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും ഇന്ത്യയുടെ പ്രസിഡൻ്റ് ശ്രീമതി ദ്രൗപതി മുർമുവിന് അനുശോചന സന്ദേശം അയച്ചു.
“കേരള സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൻ്റെയും മണ്ണിടിച്ചിലിൻ്റെയും ഫലമായുണ്ടായ മരണങ്ങളുടെയും പരിക്കുകളുടെയും കാണാതായവരുടെയും വാർത്തകൾ ഞാൻ അറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്കും, ബന്ധപ്പെട്ട ആളുകൾക്കും, എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. കാണാതായവർ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ..” – കിരീടാവകാശി കുറിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
