വയനാടിനെ കെട്ടിപ്പടുക്കാന്‍ നാട് കൈകോര്‍ക്കുമ്പോള്‍ തങ്ങളാലായത് ചെയ്യുകയാണ് കേരളത്തിലെ പിഞ്ചോമനകളും. എല്ലാം നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടുകാര്‍ക്കായി കുടുക്കയില്‍ സ്വരൂപിച്ച പണവും ആഘോഷത്തിനായി കരുതിവെച്ച പണവും നല്‍കി മാതൃകയാവുകയാണ് തൃശൂരിലെ കുഞ്ഞുമനസുകള്‍.
തൃശൂരിലെ രണ്ട് കുട്ടികളാണ് അവർ കരുതിവച്ച കുഞ്ഞു നിക്ഷേപം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. സൈക്കിൾ വാങ്ങാൻ രണ്ടു വർഷമായി കുടുക്കയിൽ സ്വരൂപിച്ച് കൊണ്ടിരുന്ന പണമാണ് ഒന്നാം ക്ലാസുകാരൻ അർണവ് കൈമാറിയത്. ഏഴാം ക്ലാസുകാരി ദിയ പിറന്നാൾ ആഘോഷത്തിനായി മാറ്റിവച്ച 25000 രൂപയും കൈമാറി. രണ്ടു കുട്ടികളും വിദേശത്താണ് പഠിക്കുന്നത്.





