കല്‍പ്പറ്റ: ദുരന്തത്തിന് കൈത്താങ്ങായി ബി.എസ്.എന്‍.എല്ലും. വയനാട് ജില്ലയിലും, നിലമ്പൂര്‍ താലൂക്കിലും മൂന്ന് ദിവസത്തേക്ക് പരിധിയില്ലാത്ത കോളും ഡാറ്റയും സൗജന്യമായി നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചു.
ഇതിനോടൊപ്പം 100 എസ്.എം.എസും പ്രതിദിനം സൗജന്യമായി നല്‍കും. വയനാട്ടിലെ രക്ഷാദൗത്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് സേവനങ്ങള്‍ സൗജന്യമാക്കുന്നതെന്ന് കമ്പനി ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.
നിലവില്‍ ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവര്‍ ബി.എസ്.എന്‍.എല്ലിന്റേതാണ്. ചൂരല്‍ മല, മുണ്ടക്കൈ ഗ്രാമങ്ങളില്‍ സൗജന്യ കണക്ഷനും ബി.എസ്.എന്‍.എല്‍ നല്‍കുന്നുണ്ട്. തടസ്സമില്ലാതെ സേവനം നല്‍കുന്നതിനൊപ്പം ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്‌പെക്ട്രത്തിനൊപ്പം 700 മെഗാഹെര്‍ട്‌സ് ഫ്രീക്വന്‍സിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പിന് പ്രത്യേക ടോള്‍ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും മൊബൈല്‍ സേവനവും ബിഎസ്എന്‍എല്‍ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓര്‍ഡിനേറ്റര്‍മാര്‍ക്കായി അതിവേഗ ഇന്റര്‍നെറ്റും ലഭ്യമാക്കിയതായി അധികൃതര്‍ പറഞ്ഞു.
നേരത്തെ എയര്‍ടെല്ലും സമാനമായ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നാണ് എയര്‍ അറിയിച്ചത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
