സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്‌ത് എയർ ഇന്ത്യ എക്‌സ്പ്രസ്. ‘ഫ്രീഡം സെയിലി’ൽ 1,947 രൂപക്കു വരെ ടിക്കറ്റ് ലഭ്യമാവും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കായി എയർ ഇന്ത്യ എക്‌സ്പ്രസ് തെരഞ്ഞെടുത്തിരിക്കുന്നത്. ആഗസ്റ്റ് അഞ്ചു വരെയാണ് ഓഫർ ലഭ്യമാവുക. സെപ്‌തംബർ 30 വരെ ആഭ്യന്തര-വിദേശ യാത്രകൾ ചെയ്യുന്നവർക്ക് ഇത് ഉപയോഗിക്കാം.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഫ്രീഡം സെയിലിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വെബ്സൈറ്റിൽ നിന്നു തന്നെ ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് വ്യവസ്ഥ. സീറോ ചെക്ക്-ഇൻ ബാഗേജ് എക്‌സ്പ്രസ് ലൈറ്റ് നിരക്കുകൾക്കും അർഹതയുണ്ട്. 15 വിദേശ വിമാനത്താവളങ്ങളിലേക്കും 32 ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുമാണ് ഫ്രീഡം സെയിൽ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.