അതിഭീകരം; ദുരന്തമുണ്ടായത് ഇവിടെ’ ❗ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഗൂഗിൾ എർത്ത് വിഡിയോ
മുണ്ടക്കൈ: രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങൾ മദ്രസക്ക് സമീപത്തെ കുന്നിൽ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു. 150 ഓളം പേരാണ് ഈ കുന്നിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേർ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ലെന്നാണ് ഇവർ പറയുന്നത്. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗൺ ഒറ്റയടിക്ക് കാണാതായി.
വെള്ളത്തിൽ ഒഴുകി പോയ മൂന്ന് പേരെയാണ് തങ്ങള്‍ക്ക് രക്ഷിക്കാൻ സാധിച്ചതെന്ന് മിന്നത്ത് പറയുന്നു. നിലവിൽ രക്ഷാ പ്രവർത്തകർക്കു പ്രദേശത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളതെന്ന് മിന്നത്ത് പറയുന്നു.വയോധികരായ രണ്ടു പേർ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവർക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങളുള്ളതെന്നും മിന്നത്ത് പറയുന്നു.
മേപ്പാടി∙ വയനാട്ടിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയത് കിലോമീറ്ററുകൾ അകലെ മലപ്പുറത്ത്. മലപ്പുറം ജില്ലയിൽ ചാലിയാർ പുഴയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇതുവരെ കണ്ടെത്തിയത് 11 മൃതദേഹങ്ങളാണ്. കയ്യും കാലും തലയും ഉൾപ്പെടെ വിവിധ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങൾ ഉള്ളുലയ്ക്കുന്ന കാഴ്ചയായി. മൂന്നു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹവും ഇതിലുണ്ട്.
ഇരുട്ടുകുത്തി, പോത്തുകല്ല്, പനങ്കയം, ഭൂതാനം തുടങ്ങിയ ഭാഗങ്ങളിൽനിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനത്തിനുള്ളിലെ കുമ്പിളപ്പാറ കോളനി ഭാഗങ്ങളിൽ അഞ്ച് മൃതദേഹങ്ങൾ കരയ്ക്ക് അടിഞ്ഞതായി ആദിവാസികൾ പറഞ്ഞു. എന്നാൽ അഗ്നിരക്ഷാ സേനയ്ക്ക് ആ ഭാഗത്തേക്ക് കടക്കാനായിട്ടില്ല. കണ്ടെത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അതിഭീകരം; ദുരന്തമുണ്ടായത് ഇവിടെ’ ❗ദുരന്തത്തിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഗൂഗിൾ എർത്ത് വിഡിയോ





