റിയാദ്: ഹൃദയാഘാതം മൂലം ഉത്തർപ്രദേശ് സ്വദേശി റിയാദിൽ നിര്യാതനായി. ഉത്തർപ്രദേശ് ബറൈലി സ്വദേശി നയിം അഹ്‌മദ് (37) എന്നയാളാണ് മരിച്ചത്. റിയാദിലെ റിമാൽ ഡിസ്ട്രിക്റ്റിലുള്ള താമസസ്ഥലത്തുവെച്ചാണ് മരിച്ചത്.
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് റിയാദ് കെഎംസിസി വെൽഫെയർ വിങ് നേതാക്കളായ റഫീഖ് പുല്ലൂർ, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.





