Wednesday, 19 February - 2025

ലുലു ഗ്രൂപ്പ് അങ്ങനെ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല: വന്‍ തട്ടിപ്പിന് നീക്കം, പൊലീസില്‍ പരാതി നല്‍കി

കേരളത്തില്‍ അടുത്തിടെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ സംബന്ധിച്ചുകൊണ്ടുള്ള പരാതികള്‍ വ്യാപകമാണ്. ഉന്നത വിദ്യാഭ്യാസം അടക്കമുള്ളവർ ഇത്തരം തട്ടിപ്പിന് ഇരയാകുകയും ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ രംഗത്തെ ഈ തട്ടിപ്പുകള്‍ കേരളത്തിലോ ഇന്ത്യയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. ലോകത്ത് എല്ലായിടത്തും ഇതുപോലുള്ള തട്ടിപ്പ് വീരന്മാർ വിലസുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വ്യാജ സന്ദേശം അയച്ചുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകള്‍ യുഎഇയിലും സജീവാണ്. സർക്കാർ ഏജന്‍സിയുടേതെന്ന പേരില്‍ തന്നെ ഈ അടുത്ത് ഒരു തട്ടിപ്പ് വ്യാപകമായ രീതിയില്‍ നടന്നിരുന്നു. നിങ്ങളുടെ പാസ്‌പോര്‍ട്ട് ജി ഡി ആര്‍ എഫ് എ റദ്ദ് ചെയ്തതായും അതിനാല്‍ നിങ്ങള്‍ക്ക് യുഎഇ വിട്ട് പോകാന്‍ പറ്റില്ലെന്നും പറഞ്ഞ് ഫോണിലേക്ക് എത്തുന്ന മെസേജോടെയായിരുന്നു തുടക്കം.

മെസേജിനോടൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ കയറി സ്വകാര്യ വിവരങ്ങള്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ 50,000 ദിര്‍ഹം ഫൈന്‍ ലഭിക്കുമെന്നും സന്ദേശത്തിനൊപ്പമുണ്ടാകും. ഈ ലിങ്കില്‍ കയറി ക്ലിക്ക് ചെയ്താല്‍ നമ്മുടെ പണം പോകുകയും ചെയ്യും. ഇതോടെ തട്ടിപ്പ് വ്യാപകമായതോടെ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) അധികൃതര്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്ത് വരികയും ചെയ്തു.

സമാനമായ രീതിയിലുള്ള ഒരു മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പും ഇപ്പോള്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ലുലുവിൻ്റെ 18-ാം വാർഷികവുമായി ബന്ധപ്പെട്ട് 500 ദിർഹം വിലയുള്ള ഷോപ്പിംഗ് വൗച്ചറുകൾ നേടാനാകുമെന്ന രീതിയിലുള്ള സന്ദേശം അയച്ചുകൊണ്ടാണ് തട്ടിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധിയാളുകള്‍ക്ക് ഇത്തരം സന്ദേശം ലഭിച്ച് കഴിഞ്ഞു.

ഇതോടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലുലു ഗ്രൂപ്പ് അധികൃതർ മുന്നോട്ട് വന്നത്. “ലുലുവിൻ്റെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച ചില സംഭവങ്ങളെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. ചിലർ ലുലുവിന് വേണ്ടി എന്നും പറഞ്ഞ് വിളിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടും ബാങ്ക് കാർഡും ഉൾപ്പെടെയുള്ള വിവരങ്ങൾ നേടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തട്ടിപ്പാണ്” ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

സമ്മാനം നേടിയെന്ന തെറ്റായ വാർത്തകൾ നൽകിയോ ലുലുവിൽ ചില ഓഫറുകൾ നൽകിയോയാണ് തട്ടിപ്പിനുള്ള നീക്കം. ലുലു ഗ്രൂപ്പ് ഒരിക്കലും ഇത്തരത്തില്‍ ബന്ധപ്പെടാന്‍ ആളുകളെ ചുമതലപ്പെടുത്തുകയോ ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ സമാനമായ വിശദാംശങ്ങൾക്കായി പങ്കുവെക്കാന്‍ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല.

ബാങ്ക് രേഖകളോ മറ്റ് വ്യക്തിഗത വിവരങ്ങളോ ആവശ്യപ്പെടുന്ന ആരുമായും ഇടപഴകുമ്പോൾ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ലുലു ഗ്രൂപ്പ് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: