അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നാൽപതോളം പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

0
1341

കോട്ടയം: തലയോലപ്പറമ്പിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. നാൽപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

കോട്ടയം-എറണാകുളം റോഡിൽ തലയോലപ്പറമ്പിനടുത്ത് വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷനിലെ വളവിൽ വെച്ച് ശനിയാഴ്ച വൈകിട്ട് 7.15 ഓടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക