Tuesday, 13 May - 2025

അൽ ഐനിലെ മസ്ജിദ് മുൻ ഇമാം ആയിരുന്ന പാങ്ങിൽ അബ്ദുറഹ്മാൻ അൽ ഖാസിമി മരണപെട്ടു

പാങ്/മലപ്പുറം: പ്രഭാത നടത്തത്തിനിടെ   വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാങ്ങിൽ അബ്ദുറഹ്മാൻ അൽ ഖാസിമി മരണപെട്ടു. 74 വയസായിരുന്നു. മലപ്പുറം പാങ്ങ്  ചേണ്ടിയിലുണ്ടായ വാഹനാപകടത്തിലാണ് അൽ ഐനിലെ മസ്ജിദ് മുൻ ഇമാം കൂടിയായിരുന്ന പാങ്ങിൽ അബ്ദുറഹ്മാൻ അൽ ഖാസിമി അന്തരിച്ചത്. പാങ്ങ് പള്ളിപ്പറമ്പ് പരേതനായ ആറങ്ങോട് പുത്തൻപീടികക്കൽ അലവിക്കുട്ടി മുസ്‌ലിയാരുടെ മകനാണ്. മർഹൂം ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാരുടെ മരുമകനാണ്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അൽ ഐനിലെ മസ്ജിദ് മുൻ ഇമാം കൂടിയായിരുന്ന പാങ്ങിൽ അബ്ദുറഹ്മാൻ അൽ ഖാസിമി മുൻ കാലങ്ങളിൽ അൽഐൻ സുന്നീ സെൻ്ററിൻ്റെ എല്ലാ പരിപാടികളിലും  നിറ സാന്നിധ്യമായിരുന്നു. മലപ്പുറം പാങ്ങ് സ്വദേശിയും സമസ്തയുടെ സ്ഥാപക നേതാവ് പാങ്ങിൽ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാരുടെ സഹോദര പുത്രനാണ്.

ഇന്നലെ വെള്ളിയാഴ്ച പ്രഭാത നടത്തത്തിനിടെ  പാങ്ങ്  ചേണ്ടിയിലുണ്ടായ വാഹനാപകടത്തിൽ  പരിക്കേറ്റതിനെ തുടർന്ന് പെരിന്തൽ മണ്ണയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹം
തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിക്കെ ഇന്നലെ രാത്രിയാണ് അദ്ദേഹം മരണപ്പെട്ടത്. വഴിയരികിലൂടെ നടക്കുകയായിരുന്ന ഇദ്ദേഹത്തെ പിറകിൽ നിന്നും നിയന്ത്രണം വിട്ട് എത്തിയ ഓട്ടോ ഇടിക്കുകയായിരുന്നു.

ദുബൈയിയിലും, അൽ ഐനിലും ഔകാഫിന് കീഴിൽ ഇമാമായിരുന്നു.
അമ്പലപ്പറമ്പ് പള്ളിയിൽ ഖത്തീബായിരുന്നിട്ടുണ്ട്.
ഏലംകുളം, കരിഞ്ചാപ്പാടി എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്. മർഹൂം അത്തിപ്പറ്റ ഉസ്താദുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന അബ്ദുഹിമാൻ ഉസ്താദ് മുൻ കാലങ്ങളിൽ അൽ ഐൻ സുന്നീ സെൻ്ററിൻ്റെ കീഴിൽ അൽ ഐൻ ബസ്റ്റാൻ്റ് പള്ളിയിൽ റമളാൻ ഇറുപത്തിയേഴാം രാവിൽ പൊതു പ്രാത്ഥനക്ക് നേതൃത്വം നൽകാൻ അത്തിപ്പറ്റ ഉസ്താദ് ചുമതല പെടുത്തിയിരുന്നത് അബ്ദുറഹ് മാൻ മുസ്‌ലിയാരെയായിരുന്നു.

അറബ് പ്രാമുഖരുമായുള്ള ഖാസിമിയുടെ അടുത്ത ബന്ധം നാട്ടിൽ ഒരുപാട് മസ്ജിദുകൾ നിർമ്മിക്കപ്പെടാൻ കാരണമായിയിട്ടുണ്ട്. പാങ്ങ് വാഫി കാമ്പസിൽ തലഉയർത്തി നിൽക്കുന്ന
മസ്ജിദു തഖ് വ, പാങ്ങ് ഗവ:ഹയർ സെക്കണ്ടറി സ്കൂളിനോട് ചേർന്നുള്ള മസ്ജിദ് ഉമറുൽ ഫാറൂഖ്,
പാങ്ങ് ടൗൺ മസ്ജിദ്, പെരിന്തൽ മണ്ണക്കടുത്ത് സ്ഥാപിക്കപ്പെട്ടപാങ്ങിൽ ഉസ്താദ് വനിതാ ഹിഫ്ള് കോളേജജ് എന്നിവ ഇതിൽ ചിലത് മാത്രം.

ഉസ്താദിൻ്റെ വേർപാടിൽ അൽ ഐൻ സുന്നീ സെന്റർ അനുശോചനം രേഖപ്പെടുത്തുകയും
മഗ്ഫിറത്തിനു വേണ്ടി പ്രാർത്ഥിക്കാനും അറിയിച്ചു.
ഭാര്യ: പോക്കാട്ട് ഹാജ മറിയം (വെങ്ങാട്). മക്കൾ:  മുഹമ്മദ് ബാസിൽ, മുനീറ, ഹസനത്ത്. മരുമക്കൾ: മേലേ വിളക്കത്തിൽ സുഹൈല , വടക്കാങ്ങര ആലുങ്ങൽ കമാൽ ഫൈസി – വേങ്ങൂർ, കുന്നത്ത് മൂസ ഫൈസി (തിരൂർക്കാട്).

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: