ഷിരൂര്‍: കര്‍ണാടകയിലെ അങ്കോലയില്‍ മണ്ണിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനു വേണ്ടി പുഴയിലിറങ്ങി നടത്തുന്ന തെരച്ചില്‍ തുടരുന്നു. പുഴയിലെ മണ്‍കൂനയ്ക്ക് അരികെ ഇറങ്ങിയാണ് പരിശോധന. പ്രാദേശിക മുങ്ങല്‍ വിദഗ്ധ സംഘത്തിലെ ചിലരാണ് വെള്ളത്തിലിറങ്ങി പരിശോധന നടത്തുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
അതേസമയം, പുഴയില്‍ പരിശോധനയ്ക്കായി ഇറങ്ങിയ സംഘത്തിന് നേതൃത്വം നല്‍കുന്ന ഈശ്വര്‍ മല്‍പെ മൂന്ന് തവണ മുങ്ങി തിരിച്ചെത്തി. ഇതിനിടെ ടാങ്കറില്‍ ഘടിപ്പിച്ച കയര്‍ പൊട്ടി ഏകദേശം 150 മീറ്ററോളം ദൂരം അദ്ദേഹം ഒഴുകിപോയി. അദ്ദേഹത്തെ നാവികസേന സുരക്ഷിതമായി തിരികെ എത്തിക്കുകയായിരുന്നു.
ശക്തമായ അടിയൊഴുക്കാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. നദിയില്‍ മണ്‍തിട്ടയില്‍ നിന്നാണ് ദൗത്യ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത പരിശോധിക്കുന്നത്. സിഗ്‌നല്‍ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. രണ്ടാമത് മുങ്ങിയപ്പോല്‍ വലിയ പാറയാണ് കണ്ടതെന്നും ഇവര്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് ഇവര്‍ നദിയിലെ മണ്‍കൂനയ്ക്ക് മുകളിലെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. അതേസമയം, ഐബോര്‍ഡ് പരിശോധനയില്‍ അര്‍ജുന്റെ ലോറി കരയില്‍ നിന്ന് 132 മീറ്റര്‍ അകലെയാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം മനുഷ്യസാന്നിധ്യം ഉറപ്പാക്കാനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക