റിയാദ്: എക്സ്പ്രസ് വെയിലൂടെ സഞ്ചരിക്കുന്നതിനിടെ കത്തിനശിച്ച കാറിന് പകരം സഊദി യുവാവിന് അൽദഫ കമ്പനി പുതിയ മോഡൽ കാർ സമ്മാനിച്ചു. പ്രാദേശിക വിപണിയിൽ 1,30,000 ലേറെ റിയാൽ വില വരുന്ന ഫോർഡ് ടോറസ് 2024 ഇനത്തിൽ കാർ യുവാവ് പരീക്ഷിച്ചുനോക്കുന്നതിന്റെ ദൃശ്യങ്ങളും പുതിയ കാർ ലഭിച്ചതിലുള്ള യുവാവിന്റെ സന്തോഷ പ്രകടനവും അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിക്കുന്നതിനിടെ യുവാവിന്റെ കാറിൽ തീ പടർന്നുപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പിറകിൽ സഞ്ചരിച്ച മറ്റൊരു കാറിലെ യാത്രക്കാരാണ് യുവാവിൻ്റെ കാറിൻ്റെ അടിഭാഗത്ത് തീ പടർന്നുപിടിച്ചത് ആദ്യം കണ്ടത്. ഇവർ ബഹളം വെച്ചതോടെ കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് തീ കാറിൻ്റെ മുൻഭാഗത്തേക്ക് ആൡപ്പടരുകയും കാർ ഏറെക്കുറെ പൂർണമായും കത്തിനശിക്കുകയുമായിരുന്നു. മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർ അഗ്നിശമന സിലിണ്ടറുകൾ ഉപയോഗിച്ചും വാട്ടർ ടാങ്കറിലെ വെള്ളം ഉപയോഗിച്ചും കാറിലെ തീയണച്ചു. കാർ കത്തിനശിച്ചതിൽ സങ്കടം സഹിക്കാനാകാതെ യുവാവ് കരയുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ടായിരുന്നു. സ്വകാര്യ കമ്പനി ജോലിക്കായി ഇന്റർവ്യൂവിന് പോകുമ്പോഴാണ് കാറിൽ തീ പടർന്നുപിടിച്ചതെന്ന് സൗദി യുവാവ്
പറഞ്ഞു.
ഇന്റർവ്യൂവിന് പോകുമ്പോഴാണ് കാറിൽ തീ പടർന്നുപിടിച്ചതെന്ന് സൗദി യുവാവ് പറഞ്ഞു. കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടർന്നുപിടിച്ചത്. ഇക്കാര്യം താൻ അറിഞ്ഞിരുന്നില്ല. തൻ്റെ പിൻവശത്തെ കാറിൽ സഞ്ചരിച്ച രണ്ടു യുവാക്കളാണ് തന്റെ കാറിൽ തീ പടർന്നുപിടിച്ച വിവരം അറിയിച്ചത്. ഉടൻ തന്നെ താൻ കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. എല്ലാവരും ചേർന്ന് പിന്നീട് കാറിലെ തീയണച്ചു. കത്തിനശിച്ച കാർ തന്റെ കൂട്ടുകാരന്റെതായിരുന്നു.