Monday, 13 January - 2025

‘പാര്‍ലമെന്റിലും ചെങ്കോട്ടയിലും സ്‌ഫോടനം നടത്തും’; കേരളത്തിലെ എംപിമാര്‍ക്ക് ഭീഷണി സന്ദേശം

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് എംപിമാര്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി പരാതി. ഖലിസ്ഥാന്‍ അനുകൂല സംഘടന ‘സിക്ക് ഫോര്‍ ജസ്റ്റിസി’ന്‍റെ പേരില്‍ കേരളത്തില്‍ നിന്നുള്ള എംപിമാരായ എ എ റഹീം, വി ശിവദാസന്‍ എന്നിവര്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ വീട്ടിലിരിക്കാനാണ് മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഭീഷണി സന്ദേശം എത്തിയത്.

Most Popular

error: