ജിദ്ദ: കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിൽ നിന്നും ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിൽ ഹാജിമാർക്ക് സേവനം ചെയ്ത ഹജ്ജ് വളന്റിയർമാർക്ക് സ്നേഹാദരവും അന്തരിച്ച മലപ്പുറം ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറിയും ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എ. പി ഉണ്ണികൃഷ്ണൻ അനുസ്മരണവും സംഘടിപ്പിച്ചു. ഖാലിദ് ഇബ്നു വലീദ് ഗ്രാൻഡ് അൽ സഹ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് ഷാജഹാൻ പൊന്മള അധ്യക്ഷത വഹിച്ചു.
സഊദി കെഎംസിസി നാഷണൽ കമ്മറ്റി സെക്രട്ടറി നാസർ വെളിയംകോട് എ. പി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. മജീദ് കോട്ടീരി മുഖ്യ പ്രഭാഷണം നടത്തി. ഹജ്ജ് വേളയിലെ സേവന അനുഭവങ്ങൾ എന്ന വിഷയത്തിൽ സഊദി കെഎംസിസി ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം സംസാരിച്ചു. മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ട്രഷറർ ഇല്യാസ് കല്ലിങ്ങൽ, ജില്ല കെഎംസിസി ഉപാധ്യക്ഷൻമാരായ അഷ്‌റഫ് മുല്ലപ്പള്ളി, നൗഫൽ ഉള്ളാടൻ, അലി പങ്ങാട്ട്, ചെയർമാൻ കെ. കെ മുഹമ്മദ് എന്നിർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹജ്ജ് വളണ്ടിയർ അനുഭവം പങ്കുവെച്ചു കോട്ടക്കൽ മണ്ഡലം ഹജ്ജ് വളണ്ടിയർ ക്യാപ്റ്റൻ സാബിർ വളാഞ്ചേരി സംസാരിച്ചു.
ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി ഹംദാൻ ബാബു കോട്ടക്കൽ സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ് മൊയ്‌ദീൻ എടയൂർ നന്ദിയും പറഞ്ഞു. മണ്ഡലം കെഎംസിസി ഭാരവാഹികളായ റസാഖ് വെണ്ടല്ലൂർ, അൻവർ പൂവ്വല്ലൂർ, അഹ്‌മദ് കുട്ടി കോട്ടക്കൽ, ആബിദ് തയ്യിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.