റിയാദില്‍ ഗതാഗതം തടസ്സപ്പെടുത്തി വിഡിയോ ചിത്രീകരണം; 11ബംഗ്ലാദേശുകാര്‍ അറസ്റ്റില്‍

0
2175

റിയാദ്: തലസ്ഥാന നഗരയിലെ പ്രധാന റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയും യാത്രക്കാരെ ശല്യപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത 11 ബംഗ്ലാദേശുകാരെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അറിയിച്ചു.

റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തിയ പത്തു പേരും  നിയമം ലംഘിച്ച് ഇതിന്റെ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവുമാണ് അറസ്റ്റിലായത്. പ്രതികളെല്ലാവരും നിയമാനുസൃത ഇഖാമയില്‍ സഊദിയില്‍ കഴിയുന്നവരാണ്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക