Wednesday, 19 February - 2025

മൈക്രോസോഫ്റ്റ് തകരാർ: സഊദി യാത്രക്കാർക്ക് പ്രത്യേക നിർദേശം, യാത്രികർ ശ്രദ്ധിക്കുക

റിയാദ്: മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് നിശ്ചലമായത് സഊദി വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളേയും ബാധിച്ചു. തകരാർ തങ്ങളെ ബാധിച്ചതായി രാജ്യത്തെ പ്രമുഖ വിമനതാവളമായ റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വ്യക്തമാക്കി. ദമാം വിമാനത്താവളത്തെയും ബാധിച്ചിട്ടുണ്ട്. ജിദ്ദ, ദമാം, റിയാദ് വിമാനത്താവളം ഉൾപ്പെടെ വിവിധ വിമാനത്താവളങ്ങളിൽ നിരവധി വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിമാനക്കമ്പനികളുമായി സഹകരിച്ച് ബദൽ സംവിധാനങ്ങൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സഊദിയിലെ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യാനുദ്ദേശിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാന കമ്പികളുമായി ആശയവിനിമയം നടത്തി, യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിമാനത്തിൻ്റെ സമയം, ബോർഡിംഗ് പാസ് തുടങ്ങിയ കാര്യങ്ങളിൽ കൃത്യത വരുത്തണമെന്നും അധികൃതർ അറിയിച്ചു.

സഊദിയിൽനിന്നുള്ള വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്

സഊദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ന് (19.07.2024) യാത്ര ചെയ്യുന്നവർ വിമാനത്തിന്റെ അപ്ഡേറ്റ് യഥാസമയം വെബ്സൈറ്റിൽ നോക്കിയോ വിമാനക്കമ്പനി അധികൃതരുമായോ ബന്ധപ്പെട്ട് ഉറപ്പുവരുത്തണം. സാങ്കേതിക പ്രശ്നം കാരണം വിമാനങ്ങൾ വൈകാനും റദ്ദാക്കാനും സാധ്യത കൂടുതലാണ്. അതിനാൽ വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ഉറപ്പ് വരുത്തി യാത്ര തിരിക്കുന്നത് ആയിരിക്കും ഉചിതം.

ഫ്ളൈ നാസ്, ഫ്ലൈ അദീൽ വിമാനങ്ങളുടെ സേവനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. രാജ്യത്ത് സർവ്വീസ് നടത്തുന്ന ഇന്ത്യൻ വിമാനകമ്പനികൾ ഉൾപ്പെടെ വിദേശ വിമാന കമ്പനികളെയും ബാധിച്ചിട്ടുണ്ട്. അതേ സമയം, തങ്ങളെ ഈ പ്രതിസന്ധികൾ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസ് അറിയിച്ചു. പ്രതിസന്ധി ബാധിച്ചിട്ടില്ലെന്നും സർവീസുകൾ സാധാരണപോല നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: