റിയാദ്: ടീം കാപിറ്റൽ സിറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് റോയൽ കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 1 ന്റെ ഫിക്ച്ചർ പ്രകാശനം റിയാദിൽ നടന്നു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ടീം കാപിറ്റൽ സിറ്റി വൈസ്. പ്രസിഡൻ്റ് ജാസിർ അധ്യക്ഷത വഹിച്ചു. റോയൽ ട്രാവൽസ് എം.ഡി സമദ്, അബു ഫഹദ് എന്നിവർ ചേർന്നാണ് ഫിക്ച്ചർ പ്രകാശനം ചെയ്തത്. ടൂർണമെൻ്റ് ബൈലോ ടീം കാപിറ്റൽ സിറ്റി ട്രഷററും ടൂർണമെൻ്റ് ചെയർമാനുമായ ബിൻയാമിൻ ബിൽറു അവതരിപ്പിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
റോയൽ ട്രാവൽസ് അംഗം അസ്ക്കർ, റിഫ വൈസ്. പ്രസിഡൻ്റ് ബഷീർ, ടെക്നിക്കൽ അഡ്വൈസർ ഷക്കീൽ തിരൂർക്കാട്, സക്കീർ, യു. എഫ്. സി അംഗങ്ങളായ അബ്ദുറഹ്മാൻ, ജഷിം എന്നിവർ സംസാരിച്ചു.
സ്പോർട്ടിംഗ് FC, ഈതർ ഹോളിഡേസ് റിയാദ് ബ്ലാസ്റ്റേഴ്സ്, അൽ ശിഫ FC, കിംച്ചി മാർട്ട് KSA അസീസിയ സോക്കർ, സുലൈ FC, റിയൽ കേരള, ഈഗിൾ FC റിയാദ്, പ്രവാസി സോക്കർ സ്പോർട്ടിംഗ്, ആസ്റ്റർ സനദ് FC, മിഡ് ഈസ്റ്റ് ഫുഡ്സ് റൈൻബോ FC, ബ്ലാക്ക് & വൈറ്റ് FC, ബ്ലാസ്റ്റേഴ്സ് FC വാഴക്കാട്, അറേബ്യൻ ചലൻജേസ് FC, ടി എസ് എസ് FC, ഫ്യൂച്ചർ മൊബിലിറ്റി ലോജിസ്റ്റിക്സ് യൂത്ത് ഇന്ത്യ സോക്കർ, കുക്ബുക്ക് റെസ്റ്ററോൻ്റ് മൻസൂർ റാബിയ FC തുടങ്ങി പതിനാറു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജൂലൈ 19, 26 തിയ്യതികളിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് നടക്കുക.
റോയൽ ട്രാവൽസ് ബത്ത, അൽ വഫ ഹൈപ്പർ മാർക്കറ്റ് തുടങ്ങിയവരാണ് ഈ ടൂർണമെൻ്റിൻ്റെ മുഖ്യ പ്രയോജകർ, സഹ പ്രയോജകരായി സീറ റസ്റ്റോറന്റ, ഡ്രസ് കോഡ് ബത്ത, അൽ മാസ് ഹോട്ടൽ, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ്, ഒലിവ് റെസ്റ്റോറന്റ്, നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, യോബോ ഫാഷൻ, നൂറാന മെഡിക്കൽ സെന്റർ റിയാദ്, കറി പോട്ട് റെസ്റ്റോറന്റ് എന്നിവരും മറ്റു പ്രമുഖ സ്ഥാപനങ്ങളും സഹകരിക്കുന്നു.
ടീം കാപിറ്റൽ സിറ്റിയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനാസ്, ഷൈജൽ, അഖിൽ, ഷമീർ പാലോട്, അനസ്, അജീഷ്, ദിൽഷാദ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ജംഷിദ് സ്വാഗതവും കൺവീനർ നസീർ നസീം നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക