സഊദിയിൽ കാർ അപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

0
2414

റിയാദ്: സഊദിയിലുണ്ടായ കാർ അപകടത്തിൽ മലപ്പുറം വേങ്ങര സ്വദേശി മരണപെട്ടു. വേങ്ങര വലിയോറ ചെനക്കൽ കല്ലൻ മുഹമ്മദ് ഉനൈസ് ആണ് മരണപ്പെട്ടത്. 27 വയസായിരുന്നു.

സഊദിയിലെ അൽ ഖസീമിലെ ദര്യയിൽ ആണ് കാർ അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വന്നിടിച്ചാണ് അപകടം.

കല്ലൻ ഉസൈൻ –  കദീജ ദമ്പതികളുടെ മകനാണ്.  ജസീലയാണ് ഭാര്യ. ലസിൻ, ഖദീജത്തുൽ ലുജൈൻ
എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ കെഎംസിസി യുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക