ചൈനയില്‍ പാന്‍റിനുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമിച്ച യുവാവ് എയര്‍പോട്ടില്‍ പിടിയിലായി. ഹോങ്കോങില്‍ നിന്ന് ചൈനയിലേക്കുള്ള യാത്രയിലാണ് യുവാവ് പിടിയിലായത്.
പാന്‍റിനുള്ളിലെ അറകളിലാക്കി ചെറു പാമ്പുകളെ കടത്താനായിരുന്നു യുവാവിന്‍റെ ശ്രമം. ആറോളം അറകളാക്കിയ നിലയിലായിരുന്നു പാമ്പുകള്‍. ജീവനുള്ള നൂറോളം പാമ്പുകളെയാണ് യുവാവിന്‍റെ വസ്ത്രത്തില്‍ നിന്നും കണ്ടെടുത്തത്.
എയര്‍പോട്ടിലെ സുരക്ഷാ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. പരിശോധനയ്ക്കിടെ പാന്‍റിനുള്ളില്‍ പാമ്പുകള്‍ അനങ്ങി. ഈ അനക്കം കസ്റ്റംസ് ഓഫിസറുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പാമ്പ് കടത്തില്‍ പിടിക്കപ്പെടുന്നത്. ഇയാളെ പിടികൂടി വിശദമായി നടത്തിയ പരിശോധനയില്‍ പല നിറത്തിലും വലിപ്പത്തിലുമുള്ള നൂറ്റിനാല് പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെടുത്തു. ചെറു അറകളാക്കി പാമ്പുകളെ നിറച്ച ശേഷം സെലോടേപ്പ് ഉപയോഗിച്ച് സീല്‍ ചെയ്ത നിലയിലായിരുന്നു കടത്തല്‍.