മക്ക: നാളെ ഉച്ചക്ക് സൂര്യൻ വിശുദ്ധ കഅ്ബാലയത്തിൻ്റെ നേർ മുകളിൽ വരും. ഉച്ചക്ക് 12.27 ന് ആണ് സൂര്യൻ കഅ്ബാലയത്തിന്റെ നേർ മുകളിൽ വരിക. ഈ സമയത്ത് കഅ്ബാലയത്തിന് അൽപം പോലും നിഴലുണ്ടാകില്ലെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റി പറഞ്ഞു.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ളവർക്ക് ഖിബ് ദിശ കൃത്യമായി നിർണയിക്കാൻ ഈ പ്രതിഭാസം സഹായിക്കും. മക്ക സമയം ഉച്ചക്ക് 12.27 ന് ഒരു ദണ്ഡ് നാട്ടിനിർത്തിയാൽ ദണ്ഡിൻ്റെ നിഴലിന്റെ നേർ എതിർദിശയിലായിരിക്കും ഖിബ്ല.