Sunday, 27 April - 2025

കുഞ്ഞുങ്ങള്‍ തന്‍റേതല്ലെന്ന് ഭര്‍ത്താവ്; നവജാത ഇരട്ടകളെ കഴുത്തറുത്ത് കൊന്ന് യുവതി

നവജാത ഇരട്ടകള്‍ തന്‍റേതല്ലെന്ന് ഭര്‍ത്താവ് ആരോപിച്ചതിന് പിന്നാലെ യുവതി കുഞ്ഞുങ്ങളുടെ കഴുത്തറുക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് സൗദി അറേബ്യയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്.

ഗര്‍ഭിണിയായിരുന്ന യുവതി കഴിഞ്ഞ ദിവസം ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവാവ് പൊലീസ് സ്റ്റേഷനിലെത്തുകയും ഭാര്യയ്ക്ക് ജനിച്ച കുഞ്ഞുങ്ങള്‍ തന്‍റേതല്ലെന്നും അവിഹിത ബന്ധത്തിലേതാണെന്നും ആരോപിക്കുകയായിരുന്നു.

ഇതോടെ ജനിച്ച കുഞ്ഞുങ്ങള്‍ ഇരുവരുമായി വയലിലേക്ക് പോയ യുവതി അവിടെ വച്ച് കുഞ്ഞുങ്ങളുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 
ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാണ് ഇരട്ടക്കുഞ്ഞുങ്ങളെ കൊന്നതെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ യുവതിയെ വിശദമായി ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി. യുവതിക്കെതിരെ കടുത്ത ശിക്ഷ നല്‍കണമെന്നും ഇനി ആരും ഇങ്ങനെയുള്ള ക്രൂരത ആവര്‍ത്തിക്കരുതെന്നും നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. 

ഡല്‍ഹിയില്‍ നവജാത ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ അച്ഛന്‍ കൊന്ന് കുഴിച്ചുമൂടിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പൂഞ്ചിലും കൊലപാതകം നടന്നത്. ആണ്‍കുഞ്ഞിനെ ഭാര്യ പ്രസവിക്കാത്തതില്‍ കുപിതനായിട്ടായിരുന്നു 32കാരനായ സുല്‍ത്താന്‍പുരി സ്വദേശി നവജാതശിശുക്കളെ കൊലപ്പെടുത്തിയത്. 

Most Popular

error: