സഊദിയിൽ പാചകവാതക വില വർധിപ്പിച്ചു

0
5180

റിയാദ്: സഊദിയിൽ പാചകവാതക വിലയിൽ വർധന. പ്രാദേശിക വിപണിയിൽ സഊദി അരാംകോ ദ്രവീകൃത പെട്രോളിയം ഗ്യാസിൻ്റെ വില ലിറ്ററിന് 9.5% വർധിപ്പിച്ച് 1.04 റിയാലായി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാചക വാതകത്തിനും വില വർധിപ്പിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പാചക വാതക സിലിണ്ടറിന് രണ്ട് റിയാലാണ് വർധിപ്പിച്ചത്. 21.85 റിയാലായിരിക്കും ഇനി പാചക വാതക സിലിണ്ടറിൻ്റെ വിലയെന്ന് നാഷണൽ ഗ്യാസ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി (ഗാസ്കോ) അറിയിച്ചു. വിതരണ സ്റ്റേഷനുകളിൽ നിന്ന് വിൽപ്പന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയുള്ള വിലയാണിത്.

നേരത്തെ മൂല്യവർധിത നികുതി ഉൾപ്പെടെ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന്, 19.85 റിയാലായിരുന്നു ഈടാക്കിയിരുന്നത്. വിതരണ കേന്ദ്രങ്ങളിൽ നിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഒഴികെയാണിത്. ഇതിന് പകരമായി ഇനി മുതൽ പുതിയ നിരക്കും ഗതാഗത ഫീസും നൽകേണ്ടി വരും. നേരത്തെ കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു വില വർധിപ്പിച്ചിരുന്നത്.