മദ്യകുപ്പികളിൽ ഒട്ടിക്കാനുള്ള സ്റ്റിക്കറുമായി എത്തി സഊദി എയർപോർട്ടിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം

0
2984


മലപ്പുറം: മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വൻ ശേഖരവുമായി സഊദിയിലെ അബഹ വിമാനതാവളത്തിൽ പിടിയിലായ മലയാളി ഫുട്ബോൾ താരത്തിന് ജാമ്യം ലഭിച്ചു. കൊണ്ടോട്ടി വാഴക്കാട് സ്വദേശിയായ കളിക്കാരനാണ് ജാമ്യം ലഭിച്ചത്. ഒ. ഐ. സി. സി സഊദി ദക്ഷിണമേഖലാ കമ്മറ്റി പ്രസിഡണ്ട് അഷ്റഫ് കുറ്റിച്ചലാണ് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ചത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മലപ്പുറം വാഴക്കാട് സ്വദേശി ഫുട്ബോൾ താരമാണ് സഊദി അറേബ്യയിലെ അബഹ വിമാനത്താവളത്തിൽ പെരുന്നാളിന് മുമ്പ് പിടിയിലായത്. മദ്യക്കുപ്പിയിൽ ഒട്ടിക്കുന്ന സ്റ്റിക്കർ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അന്താരാഷ്ട്ര മദ്യ ബ്രാൻഡായ റോയൽ വോഡ്കയുടെ സ്റ്റിക്കറുകളുടെ വൻ ശേഖരവുമായാണ് പിടിയിലായത്.

വിമാനത്താവളത്തിൽ നിന്നും ലഗേജുമായി പുറത്തേക്ക് കടക്കവേ സുരക്ഷാ പരിശോധനയിൽ പിടിയിലാകുകയായിരുന്നു. അബഹയിൽ പെരുന്നാളിനും പിറ്റേന്നുമായി രണ്ടു പ്രമുഖ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ അബഹയിലെ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. അഞ്ചു പേരാണ് ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് കോഴിക്കോട് നിന്നും എയർ അറേബ്യ വിമാനത്തിൽ ഇന്നലെ വൈകിട്ട് 3.30ന് അബഹയിൽ ഇറങ്ങിയത്. ഇവരിൽ ഒരാളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിൽ പെട്ട് കസ്റ്റഡിയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.

ടൂർണ്ണമെന്റുകളിൽ കളിക്കുന്നതിന് പലതവണയായി സഊദിയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ താരം കൂടിയാണ് ഇദ്ദേഹം. സുഹൃത്തും അടുപ്പക്കാരനുമായ ആളാണ സ്റ്റിക്കറുകൾ കൈമാറിയതെന്നാണ് ലഭിക്കുന്ന വിവരം. അബഹയിൽ എത്തുന്ന മുറക്ക് ബാഗേജ് കളക്ട് ചെയ്യുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വരുന്ന ആളുടെ വിവരങ്ങൾ കൈമാറിയിരുന്നില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക