- മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്
മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ട തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ. ബി മുഹമ്മദ് എന്ന മമ്മുക്കയുടെ ജനാസ മക്കയിൽ മറവ് ചെയ്തു. മകന്റെ നികാഹ് കഴിഞ്ഞു ഈ അടുത്താണ് അദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥത കാരണം ത്വാഇഫ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ലുക്കീമിയ സ്ഥിരീകരിച്ചതിനെ തുടർന്നു തുടർ ചികിത്സക്ക് വേണ്ടി മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടു വന്നു. അവടെ വെച്ചാണ് മരണം സംഭവിച്ചത്. ത്വാഇഫിൽ ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ്) ഷറഫിയ യൂണിറ്റ് പ്രസിഡന്റ് ആയി സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
പിതാവ് ബൈത്താൻ അബ്ദുള്ള. ആമിനയാണ് മാതാവ്. ഭാര്യ ബീപാത്തു. മക്കൾ നദീർ, ജുബൈർ, ഹാഷിർ, ആദിൽ, ജുബൈരിയ. മരുമകൻ നുഅ’മാൻ സഹോദരങ്ങൾ അബൂബക്കർ, ഹംസ, ഇബ്രാഹിം, ആയിഷ, സൗറ, ഫാത്തിമ
ഖബറടക്ക ചടങ്ങുകൾക്ക് മക്ക ഐസിഎഫ് വെൽഫയർ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകി. സ്പോൺസർ അബു സുലൈമാൻ, ഭാര്യാ സഹോദരൻ ജാഫർ മദനി, സുഹൈറുദ്ദീൻ നൂറാനി, ഷാഫി ബാഖവി, റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹനീഫ് അമാനി, അബ്ദുൽ ബാരി ത്വാഇഫ്, റഷീദ് വേങ്ങര, സുഹൈർ, ഇസ്ഹാഖ് ഖാദിസിയ്യ, ഫൈസൽ സഖാഫി തുടങ്ങി ബന്ധുക്കളും സുഹൃത്തുക്കളുമായ ഒട്ടേറെ പേർ ചടങ്ങിൽ സംബന്ധിച്ചു.
