ഹജ്ജിനെത്തിയ ബന്ധുക്കളെ സന്ദർശിക്കാൻ മക്കയിലെത്തിയ കോഴിക്കോട് സ്വദേശി മരണപ്പെട്ടു

0
2436

മക്ക: കോഴിക്കോട് സ്വദേശി മക്കയിൽ മരണപ്പെട്ടു.  കോഴിക്കോട് ഓമശ്ശേരി പുത്തൂർ ചാക്കരുകണ്ടി അഷ്‌റഫ്‌ ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തിയേഴു വയസായിരുന്നു.

ഹായിലിൽ ബക്കാല നടത്തുന്ന ഇദ്ദേഹം നാട്ടിൽ നിന്നും ഹജ്ജിനെത്തിയ കുടുംബാങ്ങളെ സന്ദർശിക്കാൻ കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു. മയ്യിത്ത് മക്കയിൽ തന്നെ അടക്കം ചെയ്യാനുള്ള നിയമ നടപടികൾ പുരോഗമിക്കുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക