വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിക്ക് ആള്‍ക്കൂട്ട മര്‍ദനം

0
1023

ഷില്ലോംഗ്: വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദ്ദിച്ചു. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹിൽസിലെ ദാദേങ്‌ഗ്രെയിലാണ് സംഭവം. സ്ത്രീയെ പൊതുസ്ഥലത്ത് വച്ച് ക്രൂരമായി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയെ മര്‍ദ്ദിക്കുമ്പോള്‍ പുരുഷന്‍മാരും സ്ത്രീകളുമടങ്ങുന്ന കൂട്ടം നിശ്ശബ്ദരായി നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതികൾ ആരോപിച്ചതായി പൊലീസ് പറഞ്ഞു.സംഭവം സ്ത്രീ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ കമ്മിറ്റി ചെയർപേഴ്സണായ സുത്ംഗ സായ്പുങ് എം.എൽ.എ സാന്താ മേരി ഷില്ലയുടെ ശ്രദ്ധയില്‍ പെടുകയും പൊലീസിൽ നിന്ന് റിപ്പോർട്ട് തേടുകയും ചെയ്തു. സ്ത്രീകൾക്കെതിരായ ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയും ജാഗ്രത പാലിക്കാൻ മേഘാലയയിലെ 12 ജില്ലകളിലെയും പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞു.