കഅബയുടെ താക്കോൽ പുതിയ സൂക്ഷിപ്പുക്കാരന് കൈമാറി

0
1756

മക്ക: കഅബയുടെ താക്കോൽ ഷെയ്ഖ് അബ്ദുൾ വഹാബ് ബിൻ സൈൻ അൽ-ആബിദീൻ അൽ-ഷൈബിക്ക് കൈമാറി.

നിലവിലെ സൂക്ഷിപ്പുകാരനായിരുന്ന ഡോ: ഷെയ്ഖ് സ്വാലിഹ് അശൈബി മരിച്ചതിനെത്തുടർന്നാണ് ക അബയുടെ 78 ആമത് സൂക്ഷിപ്പുകാരനായി ഷെയ്ഖ് അബ്ദുൽ വഹാബ് അഷൈബി അവരോധിതനായത്. കഅബയുടെ താക്കോൽ കൈവശം വയ്ക്കുന്ന ഏക വ്യക്തിയായതിനാൽ, കിസ് വ മാറ്റുക, കഴുകുക, സുഗന്ധദ്രവ്യം പൂശുക, തുറക്കുക, അടയ്ക്കുക എന്നിവയുൾപ്പെടെ അതിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തിനും ഉത്തരവാദി ഇനി മുതൽ ഇദ്ദേഹത്തിനായിരിക്കും.

വീഡിയോ