VIDEO | ബുറൈദയിൽ നിരവധി കാറുകള്‍ക്ക് തീപ്പിടിച്ചു, റിയാദിൽ നിർമാണത്തിലിരിക്കുന്ന താമസ കെട്ടിടത്തിന് തീ പിടിച്ചു

0
2115

റിയാദ്: സഊദിയിൽ രണ്ടിടങ്ങളിലായി തീപ്പിടുത്തം. ബറൈദ, റിയാദ് എന്നിവിടങ്ങളിലാണ് തീപ്പിടുത്തമുണ്ടായത്. ബുറൈദ സുല്‍ത്താന ഡിസ്ട്രിക്ടില്‍ കാറുകൾക്ക് കൂട്ട പിടുത്തമുണ്ടായി. നാല് കാറുകളില്‍ പടര്‍ന്നുപിടിച്ച തീ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അണച്ചു. ബുറൈദ നഗരത്തിലെ സുല്‍ത്താന ഡിസ്ട്രിക്ടിലാണ് കാറുകൾക്ക് തീപ്പിടുത്തം ഉണ്ടായത്. നാലു കാറുകളില്‍ തീ പടര്‍ന്നുപിടിച്ചു. സംഭവത്തിൽ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബറൈദയിലുണ്ടായ തീപിടുത്തത്തിൽ വാഹനങ്ങൾ

തീപിടുത്തത്തിൽ ഉൾപ്പെട്ട കാറുകള്‍ ഏറെക്കുറെ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. സംഭവമാറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.

മറ്റൊരു സംഭവത്തിൽ സഊദിയിൽ റിയാദിലെ നർജിസിലാണ് തീപിടുത്തം ഉണ്ടായത്. നർജിസിൽ നിർമാണത്തിലിരിക്കുന്ന താമസ കെട്ടിടതത്തിനാണ് തീ പിടിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗമെത്തി തീ അണച്ചു. റിയാദിൽ നിർമാണത്തിലിരിക്കുന്ന താമസ കെട്ടിടത്തിന് തീ പിടിച്ചു 👇